2012 ഓണ ആഘോഷങ്ങളോട് അനുബന്ധിച്ച് ഭിമയുടെ ഷോറൂമുകള്‍ തമ്മിലുള്ള അത്തപ്പൂ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ പൂക്കളം. കണ്ണൂര്‍ ഷോറൂ മിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഓണത്തിന്റെ ആവേശത്തെ തനതായ രീതിയില്‍ പൂക്കളത്തിലേക്ക് ആവാഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഭുമിയുടെ ആകൃതിയിലുള്ള പൂക്കളം ഭുമിയെ തന്നെ പ്രതിനിധാനം ചെയ്യുന്നു. വള്ളവും തുഴക്കാരും ജലത്തെ പ്രതിനിധാനം ചെയ്യുന്നു. പൂമ്പാറ്റ ആകാശത്തെയും. അതിനാല്‍ നമ്മുടെ ആഘോഷങ്ങള്‍ എല്ലാം തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും, വരും തലമുറയുടെ ജീവിതത്തെയും ആഘോഷങ്ങളെയും നിരമണിയിക്കുവാന്‍ വേണ്ടി ഭുമിയെയും ജലത്തെയും വായുവിനെയും ( ആകാശം) നാം നിര്‍മലമായി കാത്തു സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഈ പൂക്കളം നമ്മെ ഓര്‍മിപ്പിക്കുന്നു. കൂടാതെ ഒത്തൊരുമയുടെ വിജയം വിളിച്ചു പറയുന്ന ചുണ്ടന്‍ വള്ളവും വള്ളപ്പാട്ടുകളും നമ്മെ ഗൃഹാതുരതയിലെയ്ക്ക് നയിക്കുന്നു.
Monday, 3 September 2012
2012 ഓണ ആഘോഷങ്ങളോട് അനുബന്ധിച്ച് ഭിമയുടെ ഷോറൂമുകള്‍ തമ്മിലുള്ള അത്തപ്പൂ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ പൂക്കളം. കണ്ണൂര്‍ ഷോറൂ മിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഓണത്തിന്റെ ആവേശത്തെ തനതായ രീതിയില്‍ പൂക്കളത്തിലേക്ക് ആവാഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഭുമിയുടെ ആകൃതിയിലുള്ള പൂക്കളം ഭുമിയെ തന്നെ പ്രതിനിധാനം ചെയ്യുന്നു. വള്ളവും തുഴക്കാരും ജലത്തെ പ്രതിനിധാനം ചെയ്യുന്നു. പൂമ്പാറ്റ ആകാശത്തെയും. അതിനാല്‍ നമ്മുടെ ആഘോഷങ്ങള്‍ എല്ലാം തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും, വരും തലമുറയുടെ ജീവിതത്തെയും ആഘോഷങ്ങളെയും നിരമണിയിക്കുവാന്‍ വേണ്ടി ഭുമിയെയും ജലത്തെയും വായുവിനെയും ( ആകാശം) നാം നിര്‍മലമായി കാത്തു സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഈ പൂക്കളം നമ്മെ ഓര്‍മിപ്പിക്കുന്നു. കൂടാതെ ഒത്തൊരുമയുടെ വിജയം വിളിച്ചു പറയുന്ന ചുണ്ടന്‍ വള്ളവും വള്ളപ്പാട്ടുകളും നമ്മെ ഗൃഹാതുരതയിലെയ്ക്ക് നയിക്കുന്നു.
Saturday, 30 June 2012
കെ. സുധാകരനെതിരെ ഉള്ള വെളിപെടുത്തലുകളെ മലയാള മനോരമയില്‍ വന്‍ വാര്‍ത്താപ്രാധാന്യത്തോടുകൂടി കൊടുത്തിരിക്കുന്നു. കെ.സുധാകരന്റെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉള്ള അപ്രമാദിത്തം സഹിക്കാന്‍ പറ്റാത്തത് കൊണ്ട് മാത്രമാണ് മനോരമ അത് ചെയ്തത്. യൂനിവേര്‍സിറ്റി ഭൂമി തട്ടിപ്പിനും സി എച് ഫൌണ്ടേഷന്‍ പണ പിരിവിനും, വ്യാപാര മേഖലയിലെ കുത്തക വല്‍ക്കരണവും വിദേശനിക്ഷേപവും തുടങ്ങി മന്ത്രി മന്ദിര പേര് വിവാദം, ബഷീര്‍ എം എല്‍ എ യുടെ വിവാദ പരാമര്‍ശങ്ങള്‍,കുനിയില്‍ ഇരട്ട കൊലപാതകത്തിലെ ഉന്നതതല ബന്ധങ്ങള്‍, 35 സ്കൂളുകളില്‍ അഴിമതി നടത്താന്‍ ലീഗിന് അവസരം കൊടുത്തത്, ഐസ്ക്രീം കേസ് വഴിവിട്ടു ഒതുക്കിയത് , അന്ജാം മന്ത്രി വിവാദം ,അന്തോണിയുടെ ഭാര്യയുടെ കോടികള്‍ വിലമതിക്കുന്ന ചിത്രങ്ങള്‍,പനിച്ച്ചുവിരയ്ക്കുന്ന കേരളം,രാഷ്ട്രപതി വിവാദം,കണ്ണൂരിലെ ലീഗ് സദാചാര പോലീസിന്റെ ഗുണ്ടാ വിളയാട്ടം,സെല്‍വരാജിന്റെ കോടികളുടെ ഭുമി ഇടപാടുകള്‍,സഖാവ് അനീഷിന്റെ കൊലപാതകം,കെ.എസ് .യു യുത്ത് ലീഗ് തെറിവിളി, തിരുവഞ്ചൂരിന്റെ പിത്രുവാത്സല്യം ,പോലീസിന്റെ വിദ്യാര്‍ഥി വേട്ട, പെട്രോള്‍ വില, അവശ്യ സാധനങ്ങളുടെ വിലകയറ്റം,എം.എം.ഹസ്സന്റെ വെളിപ്പെടുത്തലുകള്‍,സഭയ്ക്കെതിരെ ഉള്ള ഒരു പുരോഹിതന്റെ വെളിപ്പെടുത്തലുകള്‍,കണ്ണൂര്‍ ജയിലിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ അങ്ങിനെ എന്തിനെല്ലാം നേരെ മനോരമ കണ്ണടച്ചു. പിന്നെ ഇപ്പോള്‍ സുധാകരനെ ഒതുക്കേണ്ടത് സി പി എമ്മിനെക്കാളും കോണ്‍ഗ്രസ് തലപ്പത്തിരിക്കുന്ന ചിലരുടെ ആവശ്യം കൂടിയാകുമ്പോള്‍ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ പറ്റുമോ.
നിഷ്പക്ഷമായ മാധ്യമ ധര്‍മത്തില്‍ നിന്നും മാധ്യമങ്ങള്‍ എത്ര വ്യതിചലിച്ചിരിക്കുന്നു . ഇത് ഇങ്ങിനെ തുടര്‍ന്നാല്‍ മതിയോ . എന്തിനെയും അപഹസിക്കാനും നശിപ്പിക്കാനും മറ്റൊന്നിനെ ഉയര്തിക്കാട്ടാനുമുള്ള മാര്‍ഗം മാത്രമായിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍ നമുക്ക് ഒന്ന് നിഷ്പക്ഷമായി വിചാരണ ചെയ്തു നോക്കാം എന്തുപറയുന്നു എന്റെ പ്രിയ സുഹൃത്തുക്കള്‍
Sunday, 13 November 2011
പാതി തുറന്നൊരു ജാലകം വെറുമൊരു തേങ്ങലാകുന്നുവോ
ആ തേങ്ങലൊരു പണയമാകുന്നുവോ
മുഖച്ചിത്ര മേരുവില്‍ തങ്ങി നില്‍ക്കുന്നൊരു
അപകര്‍ഷതാബോധമോ
കാലത്തെനീട്ടിട്ടു പല്ലുതെയ്ക്കും മുന്‍പേ മുഖപത്ര താളിയെ
പല്ലിളിക്കുന്നൊരു ജെന്തുവാണ് ഞാന്‍
വെറുമൊരു ഇന്ത്യനാണ് ഞാന്‍
ആ എനിക്കെന്റെ അമ്മയൊരു വേശ്യയെന്നോ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
എന്നെ
നിന്നെ
നിന്നെയല്ല നിന്നിലെ നിന്നെ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
നിന്നെ നീയാക്കിയ ഞാനെന്ന ഞാനാക്കിയ
തെറ്റിനൊരു വേശ്യയെന്നോ
മാറുന്നു മര്‍ത്യന്‍ കൂടുതല്‍ ചീര്‍ക്കുന്നു മര്‍ത്യന്‍
ചീങ്കണ്ണി പോല്‍ തുടക്കാംബുകള്‍ തേടി
മുങ്ങുന്നു മര്‍ത്യന്‍
മങ്ങിയ നീല നിലാവെളിച്ചത്തില്‍
തേങ്ങുന്ന പെണ്ണിന്റെ മാറത്തെ
ശേഷിച്ച നേരിയ വേര്‍പ്പിന്റെ നീരുറവ കൂടി
നക്കിതുടയ്ക്കുന്നു മര്‍ത്യന്‍
പാളങ്ങള്‍ തന്‍ ചരിവോരങ്ങളില്‍
കാട്ടുപൊന്തതടങ്ങളിലെ കുന്നുമേടകളില്‍
ചതുപ്പുകളില്‍ മീനെണ്ണ മണക്കുന്ന വള്ളപ്പുരകളില്‍
കിതയ്ക്കുന്നു,തേങ്ങുന്നു,നിലവിളിക്കുന്നു
അമ്മമാര്‍ എന്നമ്മമാര്‍,നാളത്തെ വേശ്യകള്‍.....
ആ തേങ്ങലൊരു പണയമാകുന്നുവോ
മുഖച്ചിത്ര മേരുവില്‍ തങ്ങി നില്‍ക്കുന്നൊരു
അപകര്‍ഷതാബോധമോ
കാലത്തെനീട്ടിട്ടു പല്ലുതെയ്ക്കും മുന്‍പേ മുഖപത്ര താളിയെ
പല്ലിളിക്കുന്നൊരു ജെന്തുവാണ് ഞാന്‍
വെറുമൊരു ഇന്ത്യനാണ് ഞാന്‍
ആ എനിക്കെന്റെ അമ്മയൊരു വേശ്യയെന്നോ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
എന്നെ
നിന്നെ
നിന്നെയല്ല നിന്നിലെ നിന്നെ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
നിന്നെ നീയാക്കിയ ഞാനെന്ന ഞാനാക്കിയ
തെറ്റിനൊരു വേശ്യയെന്നോ
മാറുന്നു മര്‍ത്യന്‍ കൂടുതല്‍ ചീര്‍ക്കുന്നു മര്‍ത്യന്‍
ചീങ്കണ്ണി പോല്‍ തുടക്കാംബുകള്‍ തേടി
മുങ്ങുന്നു മര്‍ത്യന്‍
മങ്ങിയ നീല നിലാവെളിച്ചത്തില്‍
തേങ്ങുന്ന പെണ്ണിന്റെ മാറത്തെ
ശേഷിച്ച നേരിയ വേര്‍പ്പിന്റെ നീരുറവ കൂടി
നക്കിതുടയ്ക്കുന്നു മര്‍ത്യന്‍
പാളങ്ങള്‍ തന്‍ ചരിവോരങ്ങളില്‍
കാട്ടുപൊന്തതടങ്ങളിലെ കുന്നുമേടകളില്‍
ചതുപ്പുകളില്‍ മീനെണ്ണ മണക്കുന്ന വള്ളപ്പുരകളില്‍
കിതയ്ക്കുന്നു,തേങ്ങുന്നു,നിലവിളിക്കുന്നു
അമ്മമാര്‍ എന്നമ്മമാര്‍,നാളത്തെ വേശ്യകള്‍.....
Saturday, 15 October 2011
ഏതൊരു അനീതിയും നിന്നെ ക്രോധം കൊണ്ട് ജ്വോലിപ്പിക്കുന്നുണ്ടെങ്കില്‍ നിന്നെ ഞാന്‍ സഖാവ് എന്ന് വിളിക്കും.പോരാട്ടങ്ങളുടെ പാതയോരങ്ങളില്‍ കുരച്ചു പേടിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും പേപ്പട്ടികളെ വിട്ടു കടിപ്പിക്കാനും,വെടിവെയ്ക്കാനും ചിലര്‍ ശ്രെമിക്കും,അതിനൊന്നും ഈ വിപ്ലവത്തിന്‍ മക്കളെ പിന്തിരിപ്പിക്കാനാവില്ല.ലാല്‍സലാം സഖാക്കളേ മുന്നോട്ട്...............മുന്നോട്ടു........... മുന്നോട്ട്.
Monday, 10 October 2011
അവശ്യ വസ്തുവായ ഇന്ധനത്തിന് എന്തിനാണ് പരസ്യം,എന്തിനാണ് കോടികള്‍ മുടക്കി അമ്ബാസ്സിദര്‍.ധോനിയെയും സച്ചിനെയും പോലുള്ള താരമൂല്യമുള്ളവരെ കോടികള്‍ കൊടുത്തു പരസ്യത്തിനു ഉപയോഗിക്കുമ്പോള്‍ നമുക്ക് കിട്ടേണ്ട ന്യായമായ വില ആണ് നഷ്ടപ്പെടുന്നത്.അനര്‍ഹമായ ആര്‍ഭാടം കാണിക്കുന്ന സി ഇ ഓ മാരും ,ഉയര്‍ന്ന ഉദ്യോഗസ്ഥരും ധൂര്‍തടിക്കുമ്പോള്‍ പാവം ജനം പൊള്ളുന്ന വിലയ്ക് പെട്രോള്‍ വങ്ങേണ്ടി വരുന്നു.പരശതം കോടികള്‍ മുടക്കി ക്രിക്കെട്ടും,കാര്‍ ഓട്ട മത്സരങ്ങളും, താരനിശകളും സ്പോണ്‍സര്‍ ചെയ്യുമ്പോള്‍,പമ്പുകളെ പന്ജ്ജനക്ഷത്ര സമാനമാക്കുമ്പോള്‍, പെട്രോളിന് വില കൂട്ടാതെ എന്ത് ചെയ്യും.പരസ്യം കണ്ടാണോ നാം പെട്രോള്‍ അടിക്കുന്നത്.പ്രതികരിക്കൂ,ഇത് അവസാനിപ്പിക്കൂ.
Saturday, 8 October 2011
സഖാവ് ചെ
എതോരനീതിയും നിന്നെ ക്രോധം കൊണ്ട് വിറകൊള്ളിക്കുമെങ്കില്‍ നിന്നെ ഞാന്‍ സഖാവെ എന്ന് വിളിക്കും (സഖാവ് ചെ)
Sunday, 17 July 2011
Sunday, 15 May 2011
വി എസ് 87-ലും തളരാത്ത പോരാളി.
സ്ഥിരത ഇല്ലാത്ത ആള്‍ക്കാരുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രേമിക്കില്ല എന്ന് വി എസ് പറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യെക്തി പ്രഭാവം ഒന്ന് കൂടി വലുതാക്കുന്നു.അധികാര മോഹി ആണ് വി എസ് എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയ്യാണ് അത്.ജന സേവനത്തിനും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കും ഭരണവും പ്രതിപക്ഷവും തുല്യ മാര്‍ഗങ്ങള്‍ തന്നെയാണെന്ന് വി എസ് നമ്മെ ഓര്‍മിപ്പിക്കുന്നു.കാലം തളര്‍ത്താത്ത പോരാളിയാണ് വി എസ്.
ഉമ്മനും ചെന്നിത്തലയും കൂടി കുഞ്ഞാലിക്കുട്ടിയുടെ ഇടം കാലും വലം കാലും മാറി മാറി തിരുമിക്കൊടുക്കുന്ന കാഴ്ച ഇനി നമുക്ക് കാണാം.അഞ്ചു വര്‍ഷത്തെ എക്കാലത്തെയും മികച്ച ഭരണം കൊണ്ട് ജനനായകസ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ് വി എസ്.രാജി വെയ്ക്കുന്നതിന്റെ വികാര വിക്ഷോഭങ്ങള്‍ ഇല്ലാതെ അക്ഷോഭ്യനായി പടിയിറങ്ങാന്‍ വി എസിനല്ലാതെ മറ്റാര്‍ക്ക് കഴിയും.ബംഗാളില്‍ ഏറ്റ പരാജയം ഒരു വി എസിന്റെ അഭാവമാണ് എന്ന് ബംഗാള്‍ പ്രവര്‍ത്തകരും നേതാക്കളും മനസ്സിലാക്കി കഴിഞ്ഞു.
Subscribe to:
Posts (Atom)