വല്ലാത്ത തണുപ്പ്
അന്ന് തണുപ്പിനു വല്ലാത്ത കുളിരായിരുന്നു
പ്രണയം
അതെന്റെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു
എന്നെ ഉണ്മത്തനാക്കിയിരുന്നു
എന്റെ ചിന്തകളെ വിലങ്ങു വച്ചിരുന്നു
ഞാന്‍ പോലുമറിയാതെ
എന്റെ മനസ്സിനെ നിയന്ത്രിച്ചിരുന്നു
ഇന്നും
ഞാനറിയുന്നു
എനിക്ക് മോചനമില്ല
നിന്നില്‍ നിന്ന്
എന്റെ പ്രണയത്തില്‍ നിന്ന്
ഓര്‍ത്തു തുടങ്ങുമ്പോള്‍ വല്ലാത്ത സുഖം
മറക്കാന്‍ ശ്രമിക്കുമ്പോള്‍
എവിടെയോ നീറുന്നുവോ
എന്തെ?
എന്നെ വിട്ടു പോയത് ?
അതോ ഞാന്‍ ഓടി മറഞ്ഞതോ ?
നിന്നില്‍ നിന്നും
ഞാനെന്തു വിഡ്ഢിയാണ്
അല്ലെങ്കില്‍ നീയെന്തു വിഡ്ഢിയാണ്
നിന്നെ മറക്കാന്‍ എനിക്കാകുമെന്നു ഞാന്‍ കരുതിയോ
ഈ പുലര്‍വേളയില്‍
മഞ്ഞിന്റെ നനുത്ത മൂടുപടത്തിനും
സത്ത്യത്തില്‍ എന്നെ തണുപ്പിക്കാനാകുന്നില്ല
നീയെന്ന നെരിപ്പോട്
യുഗങ്ങളായി ഉണ്ടല്ലോ എന്റെ നെഞ്ജില്‍
നിന്റെ മിഴിനീര്‍ എന്നെ ചുട്ടു പൊള്ളിക്കുന്നു
അതില്‍ എന്റെ കാലിടറുന്നു
മനസ്സും
ഈ ഒഴുക്കില്‍
എവിടെയാണ് ഒരു തീരം
അനയുമോ ആ തീരം
ഞാനെന്തേ നിന്നെ തിരികെ വിളിചീലാ
അതോ വിളിച്ചുവോ ?
നീ കേള്‍കാഞ്ഞതോ അതോ
അറിയാത്ത പോലെ നിന്നതോ