Saturday, 30 October 2010

തിരഞ്ഞെടുപ്പ് ഒരു തിരിഞ്ഞു നോട്ടം

ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി സി പി എം സംസ്ഥാന കമ്മറ്റി തുടങ്ങിയല്ലോ.പരാജയത്തിന്റെ ഉത്തരവാദിത്തം സഖാവ് വി എസ്സിന്റെ തലയില്‍ കെട്ടി വെയ്ക്കാനുള്ള സംഘടിത ശ്രമം ശരിയല്ല  കാലാകാലങ്ങളായി എല്‍ ഡി എഫ് - നോടൊപ്പം ഉണ്ടായിരുന്ന ഖടക കക്ഷികളെ സമ്മര്‍ദം ചെലുത്തി പുരത്താകിയതും ന്യൂന പക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ അകാരണമായി പ്രകോപിപ്പിച്ചതും പരാജയത്തിനു കാരണമായിട്ടുണ്ട് .ഇതിനു മറുപടി പറയേണ്ടത് ഔദ്യോഗിക നെതൃതമാണ് അല്ലാതെ വി എസ്‌ അല്ല .നേതൃത്തതിന്റെ ചില പോരായ്മകളും ധിക്കാര പരമായ നീക്കങ്ങളും ഇടതു മുന്നണിയെ പിന്നോട്ട് നയിച്ചിട്ടുണ്ട് സോഷ്യലിസ്റ്റ് ജനത ,കേരള കോണ്ഗ്രസ് ജോസഫ്‌ ,ഐ എന്‍ എല്‍  എന്നീ കക്ഷികളെ പിണക്കി അയച്ചത് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിനു ഇടയാക്കി ,പ്രത്യേകിച്ചും മഞ്ഞളം കുഴി അലിയെ പോലെ ജനപിന്തുണ ഉള്ള ഒരു നേതാവിനെ കീടം എന്ന് വിളിച്ചു അവഹേളിച്ചത് ഒരു വലിയ വിഭാഗം ജനങ്ങളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചു പാര്‍ട്ടിക്ക് എതിരെ ഉള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഏകീകരണം മധ്യ കേരളത്തില്‍ തിരിച്ചടിക്ക് കാരണമായി വിമോചന സമരത്തിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ്  ക്രിസ്തിയ വിഭാഗം ഇത്ര കണ്ടു സി പി എമ്മിന് എതിരായി പ്രവര്‍ത്തനം നടത്തിയത്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ഹൃദയത്തില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു തെളിവാണ് വയനാട്ടിലെ തിരിച്ചടി. കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ സഖാവ് വി എസ്‌ കൈകൊണ്ട പ്രശംസനീയമായ നടപടികള്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതിഫലിച്ചില്ല. മുത്തങ്ങ സംഭവത്തിന്‌ ശേഷം 2005 ,2006  പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വയനാട് ജില്ല പൂര്‍ണമായും പാര്‍ട്ടിയോടൊപ്പം നിന്നത് ആദിവാസി വോട്ടുകള്‍ കാരണമാണ്.കല്പെട്ട നഗരസഭാ ഇത്തവണ നഷ്ടമായത് വീരന്‍ ജനതയുടെ പിന്‍മാറ്റം തന്നെ ആണെന്നുവേണം കരുതാന്‍.കോമ്രെടുകളുടെ പാര്‍ട്ടി കോരപരെട്ടുകളുടെ പാര്ട്ടിയകുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ യു ഡി എഫ്  ഏറെക്കുറെ വിജയിക്കുകയും ചെയ്തു .മാര്ട്ടിന് വേണ്ടി കോണ്‍ഗ്രസ് വക്താവ് ഹാജരായത് മുതലാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല.തെറ്റുകളെ ഉള്‍ക്കൊണ്ട് അണികളെ കൂടെ നിര്‍ത്തുന്നതില്‍ നേത്രുത്തം ശ്രദ്ധിച്ചില്ല എങ്കില്‍ കേരളത്തില്‍ ഒന്ജിയവും ,ഷോര്നൂരും ഇനിയും ആവര്‍ത്തിക്കും.  

Friday, 1 October 2010

യഥാര്‍ത്ഥത്തില്‍ അപ്പോള്‍ ഈ തര്‍ക്ക ഭൂമി ആരുടെതാണ്, എങ്ങിനെയാണ് ഒരു ഭൂമിക്കു മൂന്ന് അവകാശികള്‍ ഉണ്ടാവുന്നത് ,അവിടെ സ്ഥിതി ചെയ്യുന്ന മന്ദിരങ്ങള്‍ ക്ഷേത്രങ്ങളുടെ നിര്‍മാണ ഘടനയിലാനെങ്ങില്‍ അത് ആര് തീര്‍ത്തതാണ് ,ഒരേ ഭൂമിയില്‍ ഹിന്ദുക്കളും മുസ്ലിമുകളും ആരാധനാ നടത്തിക്കൊണ്ടിരുന്ന സമാനതകള്‍ ഇല്ലാത്ത ഒരു മനോഹര സ്ഥിതിവിശേഷത്തില്‍ വര്‍ഗീയത കലക്കിയത് ആരാണ് ,എന്തായിരുന്നു അവരുടെ ലക്‌ഷ്യം