സ്ഥിരത ഇല്ലാത്ത ആള്‍ക്കാരുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രേമിക്കില്ല എന്ന് വി എസ് പറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യെക്തി പ്രഭാവം ഒന്ന് കൂടി വലുതാക്കുന്നു.അധികാര മോഹി ആണ് വി എസ് എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയ്യാണ് അത്.ജന സേവനത്തിനും അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കും ഭരണവും പ്രതിപക്ഷവും തുല്യ മാര്‍ഗങ്ങള്‍ തന്നെയാണെന്ന് വി എസ് നമ്മെ ഓര്‍മിപ്പിക്കുന്നു.കാലം തളര്‍ത്താത്ത പോരാളിയാണ് വി എസ്.
ഉമ്മനും ചെന്നിത്തലയും കൂടി കുഞ്ഞാലിക്കുട്ടിയുടെ ഇടം കാലും വലം കാലും മാറി മാറി തിരുമിക്കൊടുക്കുന്ന കാഴ്ച ഇനി നമുക്ക് കാണാം.അഞ്ചു വര്‍ഷത്തെ എക്കാലത്തെയും മികച്ച ഭരണം കൊണ്ട് ജനനായകസ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ് വി എസ്.രാജി വെയ്ക്കുന്നതിന്റെ വികാര വിക്ഷോഭങ്ങള്‍ ഇല്ലാതെ അക്ഷോഭ്യനായി പടിയിറങ്ങാന്‍ വി എസിനല്ലാതെ മറ്റാര്‍ക്ക് കഴിയും.ബംഗാളില്‍ ഏറ്റ പരാജയം ഒരു വി എസിന്റെ അഭാവമാണ് എന്ന് ബംഗാള്‍ പ്രവര്‍ത്തകരും നേതാക്കളും മനസ്സിലാക്കി കഴിഞ്ഞു.