Sunday, 13 November 2011

പാതി തുറന്നൊരു ജാലകം വെറുമൊരു തേങ്ങലാകുന്നുവോ
ആ തേങ്ങലൊരു പണയമാകുന്നുവോ
മുഖച്ചിത്ര മേരുവില്‍ തങ്ങി നില്‍ക്കുന്നൊരു
അപകര്‍ഷതാബോധമോ
കാലത്തെനീട്ടിട്ടു പല്ലുതെയ്ക്കും മുന്‍പേ മുഖപത്ര താളിയെ
പല്ലിളിക്കുന്നൊരു ജെന്തുവാണ് ഞാന്‍
വെറുമൊരു ഇന്ത്യനാണ് ഞാന്‍
ആ എനിക്കെന്റെ അമ്മയൊരു വേശ്യയെന്നോ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
എന്നെ
നിന്നെ
നിന്നെയല്ല നിന്നിലെ നിന്നെ
സ്നേഹിച്ച തെറ്റിനൊരു വേശ്യയെന്നോ
നിന്നെ നീയാക്കിയ ഞാനെന്ന ഞാനാക്കിയ
തെറ്റിനൊരു വേശ്യയെന്നോ
മാറുന്നു മര്‍ത്യന്‍ കൂടുതല്‍ ചീര്‍ക്കുന്നു മര്‍ത്യന്‍
ചീങ്കണ്ണി പോല്‍ തുടക്കാംബുകള്‍ തേടി
മുങ്ങുന്നു മര്‍ത്യന്‍
മങ്ങിയ നീല നിലാവെളിച്ചത്തില്‍
തേങ്ങുന്ന പെണ്ണിന്റെ മാറത്തെ
ശേഷിച്ച നേരിയ വേര്‍പ്പിന്റെ നീരുറവ കൂടി
നക്കിതുടയ്ക്കുന്നു മര്‍ത്യന്‍
പാളങ്ങള്‍ തന്‍ ചരിവോരങ്ങളില്‍
കാട്ടുപൊന്തതടങ്ങളിലെ കുന്നുമേടകളില്‍
ചതുപ്പുകളില്‍ മീനെണ്ണ മണക്കുന്ന വള്ളപ്പുരകളില്‍
കിതയ്ക്കുന്നു,തേങ്ങുന്നു,നിലവിളിക്കുന്നു
അമ്മമാര്‍ എന്നമ്മമാര്‍,നാളത്തെ വേശ്യകള്‍.....