Monday, 3 September 2012


2012 ഓണ ആഘോഷങ്ങളോട് അനുബന്ധിച്ച് ഭിമയുടെ ഷോറൂമുകള്‍ തമ്മിലുള്ള അത്തപ്പൂ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന്  അര്‍ഹമായ പൂക്കളം. കണ്ണൂര്‍ ഷോറൂ മിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഓണത്തിന്റെ ആവേശത്തെ തനതായ രീതിയില്‍ പൂക്കളത്തിലേക്ക്  ആവാഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഭുമിയുടെ ആകൃതിയിലുള്ള പൂക്കളം ഭുമിയെ തന്നെ പ്രതിനിധാനം ചെയ്യുന്നു. വള്ളവും തുഴക്കാരും ജലത്തെ പ്രതിനിധാനം ചെയ്യുന്നു. പൂമ്പാറ്റ ആകാശത്തെയും. അതിനാല്‍ നമ്മുടെ ആഘോഷങ്ങള്‍ എല്ലാം തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും, വരും തലമുറയുടെ ജീവിതത്തെയും ആഘോഷങ്ങളെയും നിരമണിയിക്കുവാന്‍ വേണ്ടി ഭുമിയെയും ജലത്തെയും വായുവിനെയും ( ആകാശം) നാം നിര്‍മലമായി കാത്തു സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഈ പൂക്കളം നമ്മെ ഓര്‍മിപ്പിക്കുന്നു. കൂടാതെ ഒത്തൊരുമയുടെ വിജയം വിളിച്ചു പറയുന്ന ചുണ്ടന്‍ വള്ളവും വള്ളപ്പാട്ടുകളും നമ്മെ ഗൃഹാതുരതയിലെയ്ക്ക് നയിക്കുന്നു.