Tuesday, 31 August 2010
മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല
മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ഹര്‍ജി.എങ്ങിനെയെങ്ങിലും രക്ഷപെടനമെന്ന ദുഷ്ട്ടലാക്ക് മാത്രമാണ് അതില്‍.മദനിയുടെ സഹോദരന്‍ അബ്ദുല്‍ സലാം ആണ് ഹര്‍ജിക്കാരന്‍ .കേരളത്തിലെ നല്ലവരായ മുസ്ലിം ജനതയെ തീവ്രവാദ പരിവേഷം അനിയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് മദനി .ശരിയോ തെറ്റോ എന്ന് പറയേണ്ടത് മദനിയുടെ സമുദായം തന്നെയാണ്. കുറ്റാരോപിതനായ ഒരു വ്യക്തി പിടികൊടുക്കാതിരിക്കാന്‍ ഒരു നാടിനെയും കേരളക്കരയെ ആകെയും പേരുദോഷം കേള്‍പ്പിക്കുന്ന രീതിയില്‍ ഒളിച്ച്ചുകളിച്ച്ചതും ,വാക്കുമാരി കളിച്ചതും ,വാര്‍ത്ത മാദ്ധ്യമങ്ങള്‍ അതിനെല്ലാം അനാവശ്യ പബ്ലിസിടി കൊടുത്തതും നാം കണ്ടു .ഇത്ര കണ്ടു ദിവ്യ പരിവേഷം ചാര്‍ത്താന്‍ കേരളക്കരക്ക് വേണ്ടി എന്ത് പുണ്യമാണോ മദനി ചെയ്തിരിക്കുന്നത് .മദനിയെ ഇത്രമാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? കേരളത്തിലെ ഭരണവര്‍ഗതിനെയും ,ജനങ്ങളെയും അപഹസ്യന്മാരാക്കാന്‍ മദനിക്ക് ആരാണ് അനുവാദം കൊടുത്തത്? എന്നിട്ടും നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്നാ പരാതി. മീശമാധവന്‍ എന്നാ സിനിമയില്‍ സലിം കുമാര്‍ പറയുമ്പോലെ ഒരു സാദാ കോന്‍സ്ടബിലിനെ വിട്ടു വിളിപ്പിച്ച്ചാല്‍ സ്വമേധയാ ഹാജരാവുന്ന ആളാണ് മാധവന്‍ നായര്‍ ആ നിലയ്ക്ക് ഒരു വന്‍ പോലീസ് പട തന്നെ മദനിയുടെ വീട്ടിലേക്കു ഇരച്ചു കയറിയത് എന്തിനാണെന്ന് ചോദിക്ക് അബ്ദുല്‍ സലാമെ
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo