Tuesday, 30 November 2010
മദ്യാസക്തിക്കെതിരെ സാരോപദേശം മാത്രം പോരെന്നും കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരൂ എന്നും മുഖ്യമന്ത്രി വി എസ്.അച്ചുതാനന്തന്‍ പറഞ്ഞു.മദ്യപിക്കുന്നവര്‍ എത്ര പേര്‍ എന്നതില്‍ നിന്നു മദ്യപിക്കാത്തവര്‍ എത്ര പേര്‍ എന്ന ചോദ്യത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു.ഏറ്റവും കുടിയന്മാരുള്ള സംസ്ഥാനമാണ് കേരഖ്‌ലം എന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.ഇവിടെ പ്രതിവര്‍ഷം വില്‍ക്കുന്നത് അയ്യായിരം കോടി രൂപയുടെ വിദേശമദ്യം ആണ്.ദിവസവും നടക്കുന്ന മുപ്പതോളം ആത്മഹത്യകളില്‍ മൂനിലൊന്നും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്.കഞ്ജാവ് മുതല്‍ പാന്‍പരാഗ് വരെ നിരോധിച്ചിട്ടും ഉപഭോഗം കൂടുതല്‍ ആണ്.രാഷ്ട്ര പുനനിര്‍മാനതിനുള്ള ഊര്‍ജമാണ് ലഹരിയിലേക്ക് പോകുന്നത്.ഇതിനെതിരെ സമൂഹ നന്മ ലാക്കാക്കുന്ന എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാവണം.സാമൂഹ്യ ബോധം കുറയുന്നതും അരാഷ്ട്രീയതയും വ്യക്തിപരതയും കൂടുന്നതും ലഹരിയില്‍ കൊണ്ടെത്തിക്കും.ഇക്കാര്യത്തില്‍ സന്ഖടനകള്‍ ആത്മപരിശോധന നടത്തണം.പ്രവര്‍ത്തകര്‍ ലഹരിക്ക് അടിമയല്ലെന്നു സന്ഖടനകള്‍ ഉറപ്പാക്കണം- മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Friday, 19 November 2010
സമുഹികപരമായ ധാര്‍മികത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ പ്രസക്തി തുലോം കുറവാണ്.പക്ഷെ അങ്ങിനെ പൂര്‍ണത കൈവരാതടുതോളം കാലം നിയമവും സമൂഹവും പരസ്പര പൂരകങ്ങള്‍ എന്ന് പറയേണ്ടിവരും. കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായതു എന്ന് ചോദിച്ചാല്‍ തര്‍ക്കം വരും പക്ഷെ ധാര്‍മികത കൈവിട്ട അല്ലെങ്ങില്‍ സമതുലിതാവസ്ഥ നഷ്ടമായ സമൂഹത്തില്‍ ആയിരിക്കണം ആദ്യമായി നിയമം നിലവില്‍ വന്നത്.
Thursday, 18 November 2010
1988 jula 8 നൂറ്റിയഞ്ഞുപെരുടെ മരണത്തിനിടയാക്കിയ പെരുമന്‍ ദുരന്തം ഇപ്പോഴും നമ്മില്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു.അന്നേദിവസം സംഭവസ്ഥലത്ത് നിന്നു അപകടത്തില്‍ പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതില്‍ വിസമ്മതിച്ച ഒരു സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞത് എനിക്ക് റൂട്ട് മാറി ഓടാനാവില്ല എന്നാണ്.അദ്ദേഹം കൃത്യ സമയത്ത് തന്നെ തന്റെ ഡ്യൂട്ടി ചെയ്തു തീര്‍ത്തു.പക്ഷെ കെ എസ് ആര്‍ ടി സി. എം ഡി അദ്ദേഹത്തെ ഉടന്‍ സസ്പെന്റ് ചെയ്യുകയാണ് ഉണ്ടായത്. ഇതില്‍ നിയമപരമായ ധാര്‍മികത ആയിരുന്നോ അയാള്‍ കാണികണ്ടിയിരുന്നത്? അവിടെ ആണ് സാമൂഹിക പരമായ ധാര്‍മികതയുടെ പ്രസക്തി.മുംബൈ തീവ്രവാദി ആക്രമണങ്ങള്‍ ലൈവ് ആയി ജനങ്ങളെ കാണിച്ചു മാധ്യമങ്ങളും ചാനലുകളും തങ്ങളുടെ നിയമപരമായ ധാര്‍മികത ഭംഗിയായി നിര്‍വഹിച്ചു.പക്ഷെ ലൈവ് സംപ്രേക്ഷണം തീവ്രവാദികളെ ഒരുപാടു സഹായിച്ചു എന്ന് തെളിയുമ്പോള്‍ മാധ്യമങ്ങള്‍ തങ്ങളുടെ സാമൂഹിക ധാര്‍മികത നഷ്ടപെടുതിയില്ലേ?
Wednesday, 17 November 2010
ഒബാമ നല്ല പ്രാസംഗികന്‍ തന്നെ പക്ഷെ എങ്കില്‍ കാശ്മീര്‍ പ്രശ്നത്തില്‍ അമേരികയുടെ നിലപാട് ചോദിച്ച കോളേജ് കുട്ടികളുടെ മുന്‍പില്‍ നിശബ്ദനായി പോയതെന്തേ? വി എസ് എഴുതി വായിക്കുന്നത് കണ്ണില്‍ പിടിക്കാത്ത സെബാസ്റ്റ്യന്‍ പോളിന് എന്ന് മുതലാണ് പിണറായിയോട് പ്രിയം തോന്നി തുടങ്ങിയത്.പ്രസംഗം മാത്രമാണ് ഭരണമികവിന്റെ അളവുകോല്‍ എങ്കില്‍ ഇതിനെക്കാളും വീറോടെ കവലപ്രസംഗം നടത്തുന്ന ഒരുപാടു പേരെ എനിക്കറിയാം. ഭരണമികവിന്റെ കാര്യം പറഞ്ഞാല്‍ ഭരിക്കാന്‍ വിട്റെന്കിലല്ലേ ഭരിക്കാന്‍ പറ്റു അതിനു സമ്മതിചിട്ടില്ലല്ലോ
Subscribe to:
Posts (Atom)