Tuesday, 30 November 2010

മദ്യാസക്തിക്കെതിരെ സാരോപദേശം മാത്രം പോരെന്നും കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരൂ എന്നും മുഖ്യമന്ത്രി വി എസ്‌.അച്ചുതാനന്തന്‍ പറഞ്ഞു.മദ്യപിക്കുന്നവര്‍ എത്ര പേര്‍ എന്നതില്‍ നിന്നു മദ്യപിക്കാത്തവര്‍ എത്ര പേര്‍ എന്ന ചോദ്യത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു.ഏറ്റവും കുടിയന്മാരുള്ള സംസ്ഥാനമാണ് കേരഖ്‌ലം എന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.ഇവിടെ പ്രതിവര്‍ഷം വില്‍ക്കുന്നത് അയ്യായിരം കോടി രൂപയുടെ വിദേശമദ്യം ആണ്.ദിവസവും നടക്കുന്ന മുപ്പതോളം ആത്മഹത്യകളില്‍ മൂനിലൊന്നും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്.കഞ്ജാവ് മുതല്‍ പാന്‍പരാഗ് വരെ നിരോധിച്ചിട്ടും ഉപഭോഗം കൂടുതല്‍ ആണ്.രാഷ്ട്ര പുനനിര്‍മാനതിനുള്ള ഊര്‍ജമാണ് ലഹരിയിലേക്ക് പോകുന്നത്.ഇതിനെതിരെ സമൂഹ നന്മ ലാക്കാക്കുന്ന എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാവണം.സാമൂഹ്യ ബോധം കുറയുന്നതും അരാഷ്ട്രീയതയും വ്യക്തിപരതയും കൂടുന്നതും ലഹരിയില്‍ കൊണ്ടെത്തിക്കും.ഇക്കാര്യത്തില്‍ സന്ഖടനകള്‍ ആത്മപരിശോധന നടത്തണം.പ്രവര്‍ത്തകര്‍ ലഹരിക്ക്‌ അടിമയല്ലെന്നു സന്ഖടനകള്‍ ഉറപ്പാക്കണം- മുഖ്യമന്ത്രി നിര്‍ദേശിച്ചു.    

No comments:

Post a Comment

ennte priya kootukara nee enne marannillallo