Sunday, 12 December 2010

പ്രമുഖ ബാങ്കുകളില്‍ പണം വരവ് കുത്തനെ കുറയുന്നത് ആശങ്കയ്ക്ക് ഇടവരുന്നു.ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന പണം മറ്റെവിടെയോ മറിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായത്.ബാങ്കുകളില്‍ നിന്നു ഭീമമായ തുക പിന്‍വലിച്ചു സ്വര്‍ണം വാങ്ങി കൂട്ടുന്ന പ്രവണതയും കൂടിയിട്ടുണ്ട്.സ്വര്‍ണ വില കുത്തനെ കയറുന്നതിനാല്‍ വീട്ടുകാരും കരുതല്‍ എന്ന നിലയില്‍ വാങ്ങുന്നു.റിയല്‍ എസ്റ്റിലെയ്ക്കും ഇത്തരത്തിലുള്ള പണം ഒഴുകുകയാണ്.ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന തുക വീണ്ടും ബാങ്കുകളില്‍ എത്തേണ്ടതാണ് അങ്ങിനെ എത്താത്തതാണ് ഇപ്പോഴത്തെ പണം വരവിനു തടസ്സം എന്ന് പറയപ്പെടുന്നു.കാസര്‍ഗോഡ്‌ എസ്‌ ബി ഐ യില്‍ ദിവസേന അറുപതു എഴുപതു ലെക്ഷം രൂപ എത്തുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്.ബാങ്ക് അധികൃതര്‍ അതിനെ ഗൌരവമായി കാണുന്നു.ആയിരം രൂപയുടെ നോട്ടുകള്‍ തീരെ വരുന്നില്ല അത്രേ.കോര്‍പറേഷന്‍ ബാങ്കിലെ പണം വരവും നേര്‍ പകുതിയായി.എല്‍ ഐ സി യുടെ അക്കൗണ്ട്‌ ഉള്ളതിനാല്‍ മറ്റു ബാങ്കുകള്‍ കോര്‍പറേഷന്‍ ബാങ്കില്‍ നിന്നും പണം എടുക്കുമായിരുന്നു.ഇപ്പോള്‍ അതിനായി രണ്ടു ദിവസം മുന്‍പ് ബുക്ക് ചെയ്യണ്ട അവസ്ഥയാണ്.കോര്‍പറേഷന്‍ ബാങ്കിന്റെ കാസര്‍ഗോഡ്‌ ശാഖയില്‍ നിന്നു മാത്രം കോഴിക്കോട് മേഖല ഓഫീസിലേക്ക് ആഴ്ചയില്‍ അഞ്ചു കോടി രൂപയോളം അടയ്ക്കുമായിരുന്നു.പണം വരവ് കുറഞ്ഞതിനാല്‍ ഇപ്പോള്‍ അത് വേണ്ടി വരുന്നില്ല.ബാങ്കുകളില്‍ നിന്നും പോകുന്ന പണം ബ്ലാക്ക് ആയി പോകുന്നുണ്ടോ?

Wednesday, 1 December 2010

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേരിട്ടത് കനത്ത പരാജയമാണ് എന്ന് പിണറായി വിജയന്‍.ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ യു ഡി എഫ് തരംഗം മറികടക്കാന്‍ എല്‍ ഡി എഫ് ശ്രെമിചെങ്ങിലും അതിനു കഴിഞ്ഞില്ല.നല്ല യോജിപ്പോട് കൂടിയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിന് ഇറങ്ങിയെങ്ങിലും ചിലയിടത്തെ തര്‍ക്കങ്ങള്‍ അവിടത്തെ തോല്‍വിക്ക് കാരണമായിട്ടുണ്ട് .തോല്‍വി പരിശോധിച്ച് പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ പരിശോധന നടത്തും.ധാരനപ്രകാരമാണ് സ്ഥാനാര്‍ഥികള്‍ നിന്നതെങ്ങിലും ചിലയിടങ്ങളില്‍ റിബലുകള്‍ ഉണ്ടായി,ഇതും പരിശോധിക്കും.എല്‍ ഡി എഫ് ഇന്റെ തോല്‍വിക്ക് മാധ്യമങ്ങളും പങ്കു വഹിച്ചു.യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്.ഒരു കൂട്ടരുടെ കൈയ്യില്‍ നിന്നു കാശ് വാങ്ങി മറ്റുള്ളവരെ അധിക്ഷേപിക്കുകയാണ് പെയ്ട് നുസ് കാര്‍  ചെയ്യുന്നത്,യു ഡി എഫിന് വേണ്ടി മാധ്യമങ്ങള്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയായിരുന്നു, പിണറായി കുറ്റപ്പെടുത്തി.നേരത്തെ ഒരു  പ്രദേശങ്ങളിലെ വീടുകളുമായി പാര്‍ട്ടി സഖാക്കള്‍ക്ക് നല്ല ബന്ധം ഉണ്ടായിരുന്നു എങ്കില് ഇപ്പോള്‍ അത് കുറഞ്ഞു വരികയാണ്.ചില തദ്ദേശ സ്ഥാപനങ്ങളില്‍ നില നിന്ന അഴിമതിയുടെ തിക്ത ഫലവും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിനയായി എന്ന് പിണറായി പറഞ്ഞു.പാര്‍ട്ടിയില്‍ പെട്ട തദ്ദേശ പ്രേസിടന്ടു മാറും മെമ്പര്‍മാരും ഈ അഴിമതികള്‍ കണ്ടില്ല എന്ന് നടിച്ചതും തിരിച്ചടിയായി എന്ന് പിണറായി സമ്മതിച്ചു.അതിര് കവിഞ്ഞ ആത്മവിശ്വാസം കാരണം പ്രചാരണ രേന്ഗത്ത്‌ മുന്നേറാന്‍ കഴിഞ്ഞില്ല.ചില പ്രശ്നങ്ങള്‍ ഇടത്തരക്കാരിലും യുവാക്കളിലും പാര്‍ട്ടിക്കെതിരായ നിലപാട് വളര്‍ത്തുന്നതില്‍ സഹായിച്ചു.ജാതിമത ശക്തികള്‍ തിരഞ്ഞെടുപ്പില്‍ ശക്തിയായി ഇടപെട്ടിട്ടുണ്ട്.തോല്‍വി വിശദമായി പരിശോധിച്ച് ജനങ്ങള്‍ക്ക്‌ സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയാല്‍ അത് തിരുത്തുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.