Sunday, 12 December 2010
പ്രമുഖ ബാങ്കുകളില്‍ പണം വരവ് കുത്തനെ കുറയുന്നത് ആശങ്കയ്ക്ക് ഇടവരുന്നു.ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന പണം മറ്റെവിടെയോ മറിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായത്.ബാങ്കുകളില്‍ നിന്നു ഭീമമായ തുക പിന്‍വലിച്ചു സ്വര്‍ണം വാങ്ങി കൂട്ടുന്ന പ്രവണതയും കൂടിയിട്ടുണ്ട്.സ്വര്‍ണ വില കുത്തനെ കയറുന്നതിനാല്‍ വീട്ടുകാരും കരുതല്‍ എന്ന നിലയില്‍ വാങ്ങുന്നു.റിയല്‍ എസ്റ്റിലെയ്ക്കും ഇത്തരത്തിലുള്ള പണം ഒഴുകുകയാണ്.ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന തുക വീണ്ടും ബാങ്കുകളില്‍ എത്തേണ്ടതാണ് അങ്ങിനെ എത്താത്തതാണ് ഇപ്പോഴത്തെ പണം വരവിനു തടസ്സം എന്ന് പറയപ്പെടുന്നു.കാസര്‍ഗോഡ് എസ് ബി ഐ യില്‍ ദിവസേന അറുപതു എഴുപതു ലെക്ഷം രൂപ എത്തുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്.ബാങ്ക് അധികൃതര്‍ അതിനെ ഗൌരവമായി കാണുന്നു.ആയിരം രൂപയുടെ നോട്ടുകള്‍ തീരെ വരുന്നില്ല അത്രേ.കോര്‍പറേഷന്‍ ബാങ്കിലെ പണം വരവും നേര്‍ പകുതിയായി.എല്‍ ഐ സി യുടെ അക്കൗണ്ട് ഉള്ളതിനാല്‍ മറ്റു ബാങ്കുകള്‍ കോര്‍പറേഷന്‍ ബാങ്കില്‍ നിന്നും പണം എടുക്കുമായിരുന്നു.ഇപ്പോള്‍ അതിനായി രണ്ടു ദിവസം മുന്‍പ് ബുക്ക് ചെയ്യണ്ട അവസ്ഥയാണ്.കോര്‍പറേഷന്‍ ബാങ്കിന്റെ കാസര്‍ഗോഡ് ശാഖയില്‍ നിന്നു മാത്രം കോഴിക്കോട് മേഖല ഓഫീസിലേക്ക് ആഴ്ചയില്‍ അഞ്ചു കോടി രൂപയോളം അടയ്ക്കുമായിരുന്നു.പണം വരവ് കുറഞ്ഞതിനാല്‍ ഇപ്പോള്‍ അത് വേണ്ടി വരുന്നില്ല.ബാങ്കുകളില്‍ നിന്നും പോകുന്ന പണം ബ്ലാക്ക് ആയി പോകുന്നുണ്ടോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo