Sunday, 23 January 2011


ഇങ്കുലാബ് സിന്ദാബാദ് ,ലാല്‍ സലാം സഖാവേ 
നയിച്ചതിനും,ശാസിച്ചതിനും,സ്നേഹിച്ചതിനും,പകര്‍ന്നു തന്ന പോരാട്ട വീര്യതിനും,ഞങ്ങള്‍ക്കുവേണ്ടി വീരമൃത്യു വരിച്ച പ്രിയ ബെന്നിചേട്ടാ,നിറഞ്ഞ കണ്ണുകളോടെ ലാല്‍ സലാം 

Friday, 21 January 2011

കൊച്ചൌസേപ്പിന്റെ ഗോടൌനില്‍ ചുമട്ടു തൊഴിലാളികള്‍ നോക്ക് കൂലി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത തന്നെ തെറ്റാണ്.അത് കൊച്ചൌസേപ്പിന്റെ പ്രീതി പിടിച്ചു പറ്റി വീഗലാണ്ടില്‍ കൊച്ചുനിക്കരുമിട്ടു നീന്തിരസിക്കാന്‍ താല്പര്യമുള്ള  ചില ബൂര്‍ഷ്വാ മാധ്യമങ്ങള്‍  ആണ് ഇതിനു പിന്നില്‍.അവിടെ വന്ന ലോഡ് ഞങ്ങള്‍ക്ക് ഇറക്കാന്‍ അനുവദിക്കണം എന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.കേരളത്തില്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള മിനിമം കൂലി പോലും നല്‍കാതെ തുച്ചമായ ശമ്പളത്തിന് മാടുകളെ പോലെ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കൊചൌസെപ്പിനു ധാര്‍ഷ്ട്യമാണ്.ആ ധാര്‍ഷ്ട്യം മൂലമാണ് സംസാരം വഴി വിട്ടതും പ്രശ്നം വഷളായതും.കേരളത്തിലെ തൊഴിലാളികള്‍ എന്ത് പറഞ്ഞാലും കേട്ട് നില്‍ക്കുന്ന മന്ദബുധികളല്ല.പ്രേതികരിക്കെണ്ടിടത് പ്രെതികരിക്കാനരിയാം.സ്റെബിലൈസര്‍  കൈയ്യില്‍ കൊണ്ട് നടന്നു വിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു കൊചൌസെപ്പിനു.അന്ന് അത് വാങ്ങാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് കൂടെയുള്ള പോലെ മാധ്യമങ്ങളും മുതലാളിമാരും പോലീസും ഒന്നും ഇല്ലായിരുന്നു.വടിലാല്‍ ഐസ്ക്രീം കമ്പനിയില്‍ അന്ന് കൊണ്ടുവച്ച രണ്ടു സ്റെബിലൈസരിന്റെ പയ്മെന്റ്റ്‌ വൈകി എന്ന് പറഞ്ഞു ഈ പറഞ്ഞ കൊച്ചൌസേപ്പ് അത് തിരിച്ചെടുത്തു കൊണ്ട് പോയി.ഐസ്ക്രീം കമ്പനി മുതലാളി സണ്ണി യുടെ പരാതിയില്‍ അന്ന് പോലീസ് കൊച്ചൌസേപ്പിനെ അകത്തിട്ടു.അന്ന് സണ്ണിയെ ബൂര്‍ഷ്വാ മുതലാളി എന്ന് വിളിച്ചവനാണ് കൊച്ചൌസേപ്.പ്രിയ കൊച്ചൌസേപ്പേ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.

Thursday, 20 January 2011

പൊന്നമ്പല മേട്ടിലെ മകരവിളക്കിന്റെ സത്യാവസ്ഥ തുറന്നു കാട്ടണമെന്ന് ഹൈകോടതി

എന്ത് തോന്നിയവാസമാണിത് ശബരിമലയിലെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ കോടതിയെ ആരാണ് അധികാരപെടുതിയത് ,സത്യാവസ്ഥ തുറന്നു കാട്ടണം എന്നത് വഴി അത് പൊള്ളയാണ്‌ എന്ന് കോടതി തീരുമാനിച്ചോ. വര്‍ത്തമാന കാലത്തിലെ, ശുംഭാന്മാരായ, ഇന്കുബെടര്‍ സ്നോബുകള്‍, ആയ എല്ലാം കാല്‍കീഴില്‍ എന്നഹങ്കരിക്കുന്ന ഈ പീലാതോസുകള്‍ ഒരു സംസ്കാരത്തിന്റെ ,ഒരു ജനതയുടെ വിശ്വാസങ്ങളെ ചവുട്ടി അരയ്കുന്നത് ആര്‍ക്കുവേണ്ടി,നസ്രേത്തിലെ യേശു ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ശെരിയാണോ എന്ന് ചോദിയ്ക്കാന്‍ ധൈര്യമുണ്ടോ,പരിശുദ്ധ മക്കയിലെ മലയുടെ പരിപാവനത ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടോ,സംസം കിണറിലെ വെള്ള പരിശോടിപ്പിക്കണം എന്ന് പറയാന്‍ ധൈര്യമുണ്ടോ.ഹിന്ദു സംസ്കാരം ഏതൊരുത്തനും ചവുട്ടി മെതിക്കാന്‍ ഉള്ളതല്ല എന്ന് കോടതികള്‍ മനസ്സിലാക്കണം.ഹജ്ജിനും,വത്തിക്കാന്‍ യാത്രയ്ക്കും സബ്സീടി കൊടുക്കുന്ന സര്‍ക്കാരുകള്‍ ശബരിമലയില്‍ കൊള്ളയാണ് നടത്തുന്നത്.സാധാരണ ചാര്‍ജിന്റെ നാലു ഇരട്ടിയാണ് ബസ്‌ ചാര്‍ജായി ഈടാക്കുന്നത്.ഇതൊന്നും കാണാന്‍ കോടതിക്ക് കണ്ണില്ലേ.നാളെ ഏതു ദൈവത്തെ പൂജിക്കണമെന്നും ആര്‍ക്കു വോട്ടു ചെയ്യണമെന്നും കോടതി ആവശ്യപ്പെടുമോ.കോടതികള്‍ ഇമ്മാതിരി ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കാന്‍ പാടില്ല.ഇങ്ങിനെ പോയാല്‍ ദൈവം ഉണ്ടോ എന്ന് ജുദീശ്യാല്‍ അന്ന്യേഷണം നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെടുന്ന കാലം വിദൂരമല്ല.   

Friday, 14 January 2011

ചില മലയാളി രോഗങ്ങള്‍

ആര്‍ക് എന്ത് സംഭവിച്ചാലും അതെല്ലാം വാര്‍ത്തയായി കാണുവാനുള്ള മാനസികാവസ്ഥ.ഏതു മാന നഷ്ടതിന്റെയും,ദുരന്തത്തിന്റെയും,ഭ്രാന്തിന്റെയും തുടര്‍ വാര്തകല്‍ക്കായി ഉള്ള അടങ്ങാത്ത ദുര.ഒരു സ്വാമിയുമായി ബന്ധപ്പെടുത്തി വാര്‍ത്തയില്‍ വന്ന രജ്ജിത എന്ന നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയാല്‍ അവളെ   പഴയ കഥയോട് കൂടി വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുമ്പോഴും അത് വായിച്ചു രസിക്കുമ്പോഴും മലയാളിക്ക് കിട്ടുന്നത് ശരിക്കും രതിമൂര്ച്ചയാണ്.ഒരാണും പെണ്ണും ബസിലോ പാര്‍ക്കിലോ ചന്തയിലോ അറിഞ്ഞോ അറിയാതെയോ തൊട്ടുരുംമുന്നത്‌ കണ്ടാല്‍ രതിമൂര്‍ച്ച ഉണ്ടാകുന്ന ഒരേ ഒരിനം മലയാളിയാണ് .അതുകൊണ്ട് തന്നെ അവരെ വേര്‍പെടുതാനായി അവന്റെ കൈകള്‍ തരിക്കും.ദിവസം പതിനഞ്ചു പേര്‍ അപകടത്തില്‍ മരിച്ചാല്‍ ഒന്നും സംഭവിക്കാത്ത പോലെ പിന്തിരിഞ്ഞു പോകും കാരണം അത് പതിനഞ്ചു വീടുകളിലെ പ്രശ്നമാണല്ലോ.എന്നാല്‍ തമിഴ് നാട്ടില്‍ നിന്നും വന്ന ഒരു യുവതി ആരുടെയെങ്കിലും എന്തെങ്കിലും മോഷ്ടിച്ചു എന്നാരെങ്കിലും പറഞ്ഞാല്‍ അവളെ തല്ലിച്ചതച്ചു റോഡില്‍ കിടത്തും.സ്വന്തം ആവശ്യത്തിനായി ഏതിനോടും ഏതു നാടിനോടും താതാത്മ്യം പ്രാപിക്കും,എന്നാല്‍ തൊട്ടടുത്ത സംസ്ഥാനത്തിലെ ഒരാള്‍ ചായ കുടിക്കാന്‍ വകയില്ലാതെ വീട്ടുപടിക്കല്‍ വന്നു കൈ നീട്ടിയാല്‍ അവനെ അന്യ സംസ്ഥാനക്കാരനായി ചിത്രീകരിച്ചു കള്ളനെന്നു മുദ്ര കുത്തി ന്യൂസ്‌ അവരില്‍ പങ്കെടുക്കും.കവികാലോ സാഹിത്യകാരന്മാരോ പട്ടിണി കിടന്നാല്‍ തിരിഞ്ഞു നോക്കില്ല.എന്നാല്‍ പാടാന്‍ കഴിവില്ലാത്ത ആരെങ്കിലും ചാനലില്‍ കഷ്ട്ടപ്പെട്ടാണ് പാടുന്നത് എന്ന് കണ്ടാല്‍ പരസ്യമായി സഹായ ഹസ്തം നീട്ടും.കവി അയ്യപ്പനെ ആരും വിദേശ രാജ്യങ്ങളിലേക്ക് ക്ഷണിച്ചില്ല,അതെ സമയം വികലമായി സിനിമ പാട്ട് പാടിയാല്‍ മതി ഏതു രാജ്യത്തും പോകാം ,പാടാം.എല്ലാ കാവ്യനീതികളും മുല്യങ്ങളും പണത്തേക്കാള്‍ വലുതല്ല എന്ന ചിന്തയിലെത്തി,എല്ലായിടത്തും പണത്തിനു പ്രാമുഖ്യം വന്നു.