Friday, 14 January 2011
ചില മലയാളി രോഗങ്ങള്‍
ആര്‍ക് എന്ത് സംഭവിച്ചാലും അതെല്ലാം വാര്‍ത്തയായി കാണുവാനുള്ള മാനസികാവസ്ഥ.ഏതു മാന നഷ്ടതിന്റെയും,ദുരന്തത്തിന്റെയും,ഭ്രാന്തിന്റെയും തുടര്‍ വാര്തകല്‍ക്കായി ഉള്ള അടങ്ങാത്ത ദുര.ഒരു സ്വാമിയുമായി ബന്ധപ്പെടുത്തി വാര്‍ത്തയില്‍ വന്ന രജ്ജിത എന്ന നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയാല്‍ അവളെ പഴയ കഥയോട് കൂടി വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുമ്പോഴും അത് വായിച്ചു രസിക്കുമ്പോഴും മലയാളിക്ക് കിട്ടുന്നത് ശരിക്കും രതിമൂര്ച്ചയാണ്.ഒരാണും പെണ്ണും ബസിലോ പാര്‍ക്കിലോ ചന്തയിലോ അറിഞ്ഞോ അറിയാതെയോ തൊട്ടുരുംമുന്നത് കണ്ടാല്‍ രതിമൂര്‍ച്ച ഉണ്ടാകുന്ന ഒരേ ഒരിനം മലയാളിയാണ് .അതുകൊണ്ട് തന്നെ അവരെ വേര്‍പെടുതാനായി അവന്റെ കൈകള്‍ തരിക്കും.ദിവസം പതിനഞ്ചു പേര്‍ അപകടത്തില്‍ മരിച്ചാല്‍ ഒന്നും സംഭവിക്കാത്ത പോലെ പിന്തിരിഞ്ഞു പോകും കാരണം അത് പതിനഞ്ചു വീടുകളിലെ പ്രശ്നമാണല്ലോ.എന്നാല്‍ തമിഴ് നാട്ടില്‍ നിന്നും വന്ന ഒരു യുവതി ആരുടെയെങ്കിലും എന്തെങ്കിലും മോഷ്ടിച്ചു എന്നാരെങ്കിലും പറഞ്ഞാല്‍ അവളെ തല്ലിച്ചതച്ചു റോഡില്‍ കിടത്തും.സ്വന്തം ആവശ്യത്തിനായി ഏതിനോടും ഏതു നാടിനോടും താതാത്മ്യം പ്രാപിക്കും,എന്നാല്‍ തൊട്ടടുത്ത സംസ്ഥാനത്തിലെ ഒരാള്‍ ചായ കുടിക്കാന്‍ വകയില്ലാതെ വീട്ടുപടിക്കല്‍ വന്നു കൈ നീട്ടിയാല്‍ അവനെ അന്യ സംസ്ഥാനക്കാരനായി ചിത്രീകരിച്ചു കള്ളനെന്നു മുദ്ര കുത്തി ന്യൂസ് അവരില്‍ പങ്കെടുക്കും.കവികാലോ സാഹിത്യകാരന്മാരോ പട്ടിണി കിടന്നാല്‍ തിരിഞ്ഞു നോക്കില്ല.എന്നാല്‍ പാടാന്‍ കഴിവില്ലാത്ത ആരെങ്കിലും ചാനലില്‍ കഷ്ട്ടപ്പെട്ടാണ് പാടുന്നത് എന്ന് കണ്ടാല്‍ പരസ്യമായി സഹായ ഹസ്തം നീട്ടും.കവി അയ്യപ്പനെ ആരും വിദേശ രാജ്യങ്ങളിലേക്ക് ക്ഷണിച്ചില്ല,അതെ സമയം വികലമായി സിനിമ പാട്ട് പാടിയാല്‍ മതി ഏതു രാജ്യത്തും പോകാം ,പാടാം.എല്ലാ കാവ്യനീതികളും മുല്യങ്ങളും പണത്തേക്കാള്‍ വലുതല്ല എന്ന ചിന്തയിലെത്തി,എല്ലായിടത്തും പണത്തിനു പ്രാമുഖ്യം വന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo