Tuesday, 1 December 2009

ഓര്‍മകളില്‍  മഞ്ഞുരുകുമ്പോള്‍ 
വല്ലാത്ത തണുപ്പ് 
അന്ന് തണുപ്പിനു വല്ലാത്ത കുളിരായിരുന്നു 
പ്രണയം 
അതെന്റെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു 
എന്നെ ഉണ്മത്തനാക്കിയിരുന്നു
എന്റെ ചിന്തകളെ വിലങ്ങു വച്ചിരുന്നു 
ഞാന്‍ പോലുമറിയാതെ 
എന്റെ മനസ്സിനെ നിയന്ത്രിച്ചിരുന്നു 
ഇന്നും
ഞാനറിയുന്നു 
എനിക്ക് മോചനമില്ല 
നിന്നില്‍ നിന്ന് 
എന്റെ പ്രണയത്തില്‍ നിന്ന് 
ഓര്‍ത്തു തുടങ്ങുമ്പോള്‍ വല്ലാത്ത സുഖം 
മറക്കാന്‍ ശ്രമിക്കുമ്പോള്‍ 
എവിടെയോ നീറുന്നുവോ
എന്തെ?
എന്നെ വിട്ടു പോയത് ?
അതോ ഞാന്‍ ഓടി മറഞ്ഞതോ ?
നിന്നില്‍ നിന്നും 
ഞാനെന്തു വിഡ്ഢിയാണ് 
അല്ലെങ്കില്‍ നീയെന്തു വിഡ്ഢിയാണ് 
നിന്നെ മറക്കാന്‍ എനിക്കാകുമെന്നു ഞാന്‍ കരുതിയോ 
ഈ പുലര്‍വേളയില്‍ 
മഞ്ഞിന്റെ നനുത്ത മൂടുപടത്തിനും 
സത്ത്യത്തില്‍ എന്നെ തണുപ്പിക്കാനാകുന്നില്ല
നീയെന്ന നെരിപ്പോട് 
യുഗങ്ങളായി ഉണ്ടല്ലോ എന്റെ നെഞ്ജില്‍ 
നിന്റെ മിഴിനീര്‍ എന്നെ ചുട്ടു പൊള്ളിക്കുന്നു 
അതില്‍ എന്റെ കാലിടറുന്നു 
മനസ്സും 
ഈ ഒഴുക്കില്‍ 
എവിടെയാണ് ഒരു തീരം 
അനയുമോ ആ തീരം 
ഞാനെന്തേ നിന്നെ തിരികെ വിളിചീലാ 
അതോ വിളിച്ചുവോ ?
നീ കേള്‍കാഞ്ഞതോ അതോ 
അറിയാത്ത പോലെ നിന്നതോ 

Wednesday, 14 October 2009

മദ്യം ഒരു ജനതയുടെ ആത്മാവ്‌

തിരിച്ചു നല്‍ക നീ
എനിക്കാ നല്ല നാളുകള്‍
ഒരു ഗ്ലാസ്സിലന്നു നാം
മദ്യം നുകര്‍നോരാ നാളുകള്‍
മത്തനാക്കും വിഷചൂരാനതെന്നാലും
വിഷ വിത്ത് വിതയ്ക്കും കാടനാനെന്നാലും
അന്പെഴുമെന്‍ മനോമണ്ഡലക്കാഴ്ച്ചയില്‍ 
നൊമ്പരം മുറ്റിയെന്‍ കണ്ണുകള്‍ മങ്ങവേ 

ഒരു തുള്ളി മദ്യം 
എന്‍ കദനം മറക്കുവാന്‍ 
ഒരു ഗ്ലാസ്സ്‌ റം 
എല്ലാം മറന്നൊന്നു പാടുവാന്‍ 

വേഴാംബ്ബലിന്‍ കണ്ടമിടരുന്ന പാട്ടായ്‌ 
കരള്‍ കീറി ചോര വാര്‍നിഴയുന്ന ജീവനായ്‌ 
തെരുവോരമോരുനാള്‍ 
അലിഞ്ഞു ഞാന്‍ ചേര്‍ന്നാലും 
തോഴാ പറഞ്ജീടാം
കരളാണ് നീയെനിക്ക്‌ 
എന്‍ ജീവനേക്കാളും 
അമൃതാണ് നീയെനിക്ക്‌ 
കൂട്ടായ ചരിചോരാ നാളുകള്‍ക്കപ്പുറം 
മറവിക്ക് മേലെ നീ പുഷ്പങ്ങലെരിയവേ 
ചന്ദനത്തിരിയുടെ നിശ്വാസ ഗന്ധമായ്‌ 
പുകയായ്‌ മരന്ജീടന്‍ എന്‍ നാളിതനയുന്നു 



അനീഷ്‌ പാലത്തുങ്കല്‍ 

Wednesday, 7 October 2009

ente veedu



ഇത്  എന്റെ വീട് എന്നെ ഞാനാക്കിയ ഞാന്‍ പിച്ച വച്ച് നടന്ന എന്റെ സ്വന്തം വീട്

Tuesday, 6 October 2009

ninte palam

ഞാനിവിടെതന്നെയുന്ടഡാ നിന്നെ വിട്ടു ഞാന്‍ എവിടെ പോകാന്‍
ആരവങ്ങള്‍ കൊതിച്ചു അതിലലിയാന്‍ നിനച്ചു
നിങ്ങളില്‍ ഒരുവനാകാന്‍ ഞാന്‍ വരും
നാടിന്റെ ഗൃഹാതുരത്തം കുത്തിയൊലിച്ചു മനസ്സിന്റെ
കോണ്‍ക്രീറ്റ്‌ സൌധങ്ങളെ കടപുഴക്കുമ്പോള്‍ എന്റെ മനസ്സില്‍ നിങ്ങള്‍ ഓടിയെത്തും