തിരിച്ചു നല്‍ക നീ
എനിക്കാ നല്ല നാളുകള്‍
ഒരു ഗ്ലാസ്സിലന്നു നാം
മദ്യം നുകര്‍നോരാ നാളുകള്‍
മത്തനാക്കും വിഷചൂരാനതെന്നാലും
വിഷ വിത്ത് വിതയ്ക്കും കാടനാനെന്നാലും
അന്പെഴുമെന്‍ മനോമണ്ഡലക്കാഴ്ച്ചയില്‍
നൊമ്പരം മുറ്റിയെന്‍ കണ്ണുകള്‍ മങ്ങവേ
ഒരു തുള്ളി മദ്യം
എന്‍ കദനം മറക്കുവാന്‍
ഒരു ഗ്ലാസ്സ് റം
എല്ലാം മറന്നൊന്നു പാടുവാന്‍
വേഴാംബ്ബലിന്‍ കണ്ടമിടരുന്ന പാട്ടായ്
കരള്‍ കീറി ചോര വാര്‍നിഴയുന്ന ജീവനായ്
തെരുവോരമോരുനാള്‍
അലിഞ്ഞു ഞാന്‍ ചേര്‍ന്നാലും
തോഴാ പറഞ്ജീടാം
കരളാണ് നീയെനിക്ക്
എന്‍ ജീവനേക്കാളും
അമൃതാണ് നീയെനിക്ക്
കൂട്ടായ ചരിചോരാ നാളുകള്‍ക്കപ്പുറം
മറവിക്ക് മേലെ നീ പുഷ്പങ്ങലെരിയവേ
ചന്ദനത്തിരിയുടെ നിശ്വാസ ഗന്ധമായ്
പുകയായ് മരന്ജീടന്‍ എന്‍ നാളിതനയുന്നു
അനീഷ് പാലത്തുങ്കല്‍
Wednesday, 14 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo