സമയം രാത്രി ഒന്‍പതു നാല്പ്പതിഅന്ജു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പതിവില്ലാത്ത വിധം ഉത്സവ ലഹരിയില്‍. ചെങ്കൊടിയേന്തിയ മുതിര്‍ന്നവരുടെയും,ചെറുപ്പക്കാരുടെയുമായ ഒരു വലിയ ജനാവലി തന്നെ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു.നേത്രാവതി എക്സ്പ്രസ്സ് അല്‍പ്പ സമയത്തിനകം ഒന്നാമത്തെ പ്ലാട്ഫോര്മില്‍ എത്തിച്ചേരുമെന്ന അറിയിപ്പ് വന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.വന്നു നിന്ന നെത്രവതിയില്‍ നിന്നും ജനനായകന്‍ സഖാവ് വി എസ് ജനങ്ങളുടെ നേരെ കൈ വീശിയപ്പോള്‍ ജനങ്ങളുടെ ആവേശം കാണേണ്ടത് തന്നെ ആയിരുന്നു.സി പി എമ്മിന്‍ പൊന്മുത്തെ,കേരളത്തിന്‍ മണിമുത്തെ,ധീരാ വീരാ വി എസ്സേ,ജീവന്‍ വേണോ ജീവനിതാ,രെക്തം വേണോ രെക്തമിതാ.മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ വിപ്ലവ വീര്യത്തിന്റെ അലയൊലികള്‍.സ്റ്റേഷനില്‍ നിന്നും വി എസ്സിനെ വാഹനത്തില്‍ എത്തിക്കാന്‍ പോലീസിനും പ്രവര്‍ത്തകര്‍ക്കും നന്നേ കസ്ട്ടപ്പെടെണ്ടി വന്നു.ജനങ്ങളുടെ ആവേശം സഖാവിനെയും വികാരഭാരിതനാക്കി.കേരളത്തിലെ എക്കാലത്തെയും മികച്ച ജനനായകാനുള്ള വരവേല്‍പ്പ് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള ആദരവ് കൂടിയായി മാറി.
Tuesday, 22 March 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
ennte priya kootukara nee enne marannillallo