Sunday, 12 December 2010

പ്രമുഖ ബാങ്കുകളില്‍ പണം വരവ് കുത്തനെ കുറയുന്നത് ആശങ്കയ്ക്ക് ഇടവരുന്നു.ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന പണം മറ്റെവിടെയോ മറിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായത്.ബാങ്കുകളില്‍ നിന്നു ഭീമമായ തുക പിന്‍വലിച്ചു സ്വര്‍ണം വാങ്ങി കൂട്ടുന്ന പ്രവണതയും കൂടിയിട്ടുണ്ട്.സ്വര്‍ണ വില കുത്തനെ കയറുന്നതിനാല്‍ വീട്ടുകാരും കരുതല്‍ എന്ന നിലയില്‍ വാങ്ങുന്നു.റിയല്‍ എസ്റ്റിലെയ്ക്കും ഇത്തരത്തിലുള്ള പണം ഒഴുകുകയാണ്.ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന തുക വീണ്ടും ബാങ്കുകളില്‍ എത്തേണ്ടതാണ് അങ്ങിനെ എത്താത്തതാണ് ഇപ്പോഴത്തെ പണം വരവിനു തടസ്സം എന്ന് പറയപ്പെടുന്നു.കാസര്‍ഗോഡ്‌ എസ്‌ ബി ഐ യില്‍ ദിവസേന അറുപതു എഴുപതു ലെക്ഷം രൂപ എത്തുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്.ബാങ്ക് അധികൃതര്‍ അതിനെ ഗൌരവമായി കാണുന്നു.ആയിരം രൂപയുടെ നോട്ടുകള്‍ തീരെ വരുന്നില്ല അത്രേ.കോര്‍പറേഷന്‍ ബാങ്കിലെ പണം വരവും നേര്‍ പകുതിയായി.എല്‍ ഐ സി യുടെ അക്കൗണ്ട്‌ ഉള്ളതിനാല്‍ മറ്റു ബാങ്കുകള്‍ കോര്‍പറേഷന്‍ ബാങ്കില്‍ നിന്നും പണം എടുക്കുമായിരുന്നു.ഇപ്പോള്‍ അതിനായി രണ്ടു ദിവസം മുന്‍പ് ബുക്ക് ചെയ്യണ്ട അവസ്ഥയാണ്.കോര്‍പറേഷന്‍ ബാങ്കിന്റെ കാസര്‍ഗോഡ്‌ ശാഖയില്‍ നിന്നു മാത്രം കോഴിക്കോട് മേഖല ഓഫീസിലേക്ക് ആഴ്ചയില്‍ അഞ്ചു കോടി രൂപയോളം അടയ്ക്കുമായിരുന്നു.പണം വരവ് കുറഞ്ഞതിനാല്‍ ഇപ്പോള്‍ അത് വേണ്ടി വരുന്നില്ല.ബാങ്കുകളില്‍ നിന്നും പോകുന്ന പണം ബ്ലാക്ക് ആയി പോകുന്നുണ്ടോ?

Wednesday, 1 December 2010

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേരിട്ടത് കനത്ത പരാജയമാണ് എന്ന് പിണറായി വിജയന്‍.ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ യു ഡി എഫ് തരംഗം മറികടക്കാന്‍ എല്‍ ഡി എഫ് ശ്രെമിചെങ്ങിലും അതിനു കഴിഞ്ഞില്ല.നല്ല യോജിപ്പോട് കൂടിയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിന് ഇറങ്ങിയെങ്ങിലും ചിലയിടത്തെ തര്‍ക്കങ്ങള്‍ അവിടത്തെ തോല്‍വിക്ക് കാരണമായിട്ടുണ്ട് .തോല്‍വി പരിശോധിച്ച് പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ പരിശോധന നടത്തും.ധാരനപ്രകാരമാണ് സ്ഥാനാര്‍ഥികള്‍ നിന്നതെങ്ങിലും ചിലയിടങ്ങളില്‍ റിബലുകള്‍ ഉണ്ടായി,ഇതും പരിശോധിക്കും.എല്‍ ഡി എഫ് ഇന്റെ തോല്‍വിക്ക് മാധ്യമങ്ങളും പങ്കു വഹിച്ചു.യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്.ഒരു കൂട്ടരുടെ കൈയ്യില്‍ നിന്നു കാശ് വാങ്ങി മറ്റുള്ളവരെ അധിക്ഷേപിക്കുകയാണ് പെയ്ട് നുസ് കാര്‍  ചെയ്യുന്നത്,യു ഡി എഫിന് വേണ്ടി മാധ്യമങ്ങള്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയായിരുന്നു, പിണറായി കുറ്റപ്പെടുത്തി.നേരത്തെ ഒരു  പ്രദേശങ്ങളിലെ വീടുകളുമായി പാര്‍ട്ടി സഖാക്കള്‍ക്ക് നല്ല ബന്ധം ഉണ്ടായിരുന്നു എങ്കില് ഇപ്പോള്‍ അത് കുറഞ്ഞു വരികയാണ്.ചില തദ്ദേശ സ്ഥാപനങ്ങളില്‍ നില നിന്ന അഴിമതിയുടെ തിക്ത ഫലവും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിനയായി എന്ന് പിണറായി പറഞ്ഞു.പാര്‍ട്ടിയില്‍ പെട്ട തദ്ദേശ പ്രേസിടന്ടു മാറും മെമ്പര്‍മാരും ഈ അഴിമതികള്‍ കണ്ടില്ല എന്ന് നടിച്ചതും തിരിച്ചടിയായി എന്ന് പിണറായി സമ്മതിച്ചു.അതിര് കവിഞ്ഞ ആത്മവിശ്വാസം കാരണം പ്രചാരണ രേന്ഗത്ത്‌ മുന്നേറാന്‍ കഴിഞ്ഞില്ല.ചില പ്രശ്നങ്ങള്‍ ഇടത്തരക്കാരിലും യുവാക്കളിലും പാര്‍ട്ടിക്കെതിരായ നിലപാട് വളര്‍ത്തുന്നതില്‍ സഹായിച്ചു.ജാതിമത ശക്തികള്‍ തിരഞ്ഞെടുപ്പില്‍ ശക്തിയായി ഇടപെട്ടിട്ടുണ്ട്.തോല്‍വി വിശദമായി പരിശോധിച്ച് ജനങ്ങള്‍ക്ക്‌ സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയാല്‍ അത് തിരുത്തുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Tuesday, 30 November 2010

മദ്യാസക്തിക്കെതിരെ സാരോപദേശം മാത്രം പോരെന്നും കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരൂ എന്നും മുഖ്യമന്ത്രി വി എസ്‌.അച്ചുതാനന്തന്‍ പറഞ്ഞു.മദ്യപിക്കുന്നവര്‍ എത്ര പേര്‍ എന്നതില്‍ നിന്നു മദ്യപിക്കാത്തവര്‍ എത്ര പേര്‍ എന്ന ചോദ്യത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു.ഏറ്റവും കുടിയന്മാരുള്ള സംസ്ഥാനമാണ് കേരഖ്‌ലം എന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.ഇവിടെ പ്രതിവര്‍ഷം വില്‍ക്കുന്നത് അയ്യായിരം കോടി രൂപയുടെ വിദേശമദ്യം ആണ്.ദിവസവും നടക്കുന്ന മുപ്പതോളം ആത്മഹത്യകളില്‍ മൂനിലൊന്നും മദ്യപാനവുമായി ബന്ധപ്പെട്ടതാണ്.കഞ്ജാവ് മുതല്‍ പാന്‍പരാഗ് വരെ നിരോധിച്ചിട്ടും ഉപഭോഗം കൂടുതല്‍ ആണ്.രാഷ്ട്ര പുനനിര്‍മാനതിനുള്ള ഊര്‍ജമാണ് ലഹരിയിലേക്ക് പോകുന്നത്.ഇതിനെതിരെ സമൂഹ നന്മ ലാക്കാക്കുന്ന എല്ലാവരുടെയും കൂട്ടായ്മ ഉണ്ടാവണം.സാമൂഹ്യ ബോധം കുറയുന്നതും അരാഷ്ട്രീയതയും വ്യക്തിപരതയും കൂടുന്നതും ലഹരിയില്‍ കൊണ്ടെത്തിക്കും.ഇക്കാര്യത്തില്‍ സന്ഖടനകള്‍ ആത്മപരിശോധന നടത്തണം.പ്രവര്‍ത്തകര്‍ ലഹരിക്ക്‌ അടിമയല്ലെന്നു സന്ഖടനകള്‍ ഉറപ്പാക്കണം- മുഖ്യമന്ത്രി നിര്‍ദേശിച്ചു.    

Friday, 19 November 2010

സമുഹികപരമായ ധാര്‍മികത പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ പ്രസക്തി തുലോം കുറവാണ്.പക്ഷെ അങ്ങിനെ പൂര്‍ണത കൈവരാതടുതോളം കാലം നിയമവും സമൂഹവും പരസ്പര പൂരകങ്ങള്‍ എന്ന് പറയേണ്ടിവരും. കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായതു എന്ന് ചോദിച്ചാല്‍ തര്‍ക്കം വരും പക്ഷെ ധാര്‍മികത കൈവിട്ട അല്ലെങ്ങില്‍ സമതുലിതാവസ്ഥ നഷ്ടമായ സമൂഹത്തില്‍ ആയിരിക്കണം  ആദ്യമായി  നിയമം നിലവില്‍ വന്നത്.  

Thursday, 18 November 2010

1988 jula 8 നൂറ്റിയഞ്ഞുപെരുടെ മരണത്തിനിടയാക്കിയ പെരുമന്‍ ദുരന്തം ഇപ്പോഴും നമ്മില്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു.അന്നേദിവസം സംഭവസ്ഥലത്ത് നിന്നു അപകടത്തില്‍ പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതില്‍ വിസമ്മതിച്ച ഒരു സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞത് എനിക്ക് റൂട്ട് മാറി ഓടാനാവില്ല എന്നാണ്.അദ്ദേഹം കൃത്യ സമയത്ത് തന്നെ തന്റെ ഡ്യൂട്ടി ചെയ്തു തീര്‍ത്തു.പക്ഷെ കെ എസ്‌ ആര്‍ ടി സി. എം ഡി അദ്ദേഹത്തെ ഉടന്‍ സസ്പെന്റ് ചെയ്യുകയാണ് ഉണ്ടായത്. ഇതില്‍ നിയമപരമായ ധാര്‍മികത ആയിരുന്നോ അയാള്‍ കാണികണ്ടിയിരുന്നത്? അവിടെ ആണ് സാമൂഹിക പരമായ ധാര്‍മികതയുടെ പ്രസക്തി.മുംബൈ തീവ്രവാദി ആക്രമണങ്ങള്‍ ലൈവ് ആയി ജനങ്ങളെ കാണിച്ചു മാധ്യമങ്ങളും ചാനലുകളും തങ്ങളുടെ നിയമപരമായ ധാര്‍മികത ഭംഗിയായി നിര്‍വഹിച്ചു.പക്ഷെ ലൈവ് സംപ്രേക്ഷണം തീവ്രവാദികളെ ഒരുപാടു സഹായിച്ചു എന്ന് തെളിയുമ്പോള്‍ മാധ്യമങ്ങള്‍ തങ്ങളുടെ സാമൂഹിക ധാര്‍മികത നഷ്ടപെടുതിയില്ലേ?      

Wednesday, 17 November 2010

ഒബാമ നല്ല പ്രാസംഗികന്‍ തന്നെ പക്ഷെ എങ്കില്‍ കാശ്മീര്‍ പ്രശ്നത്തില്‍ അമേരികയുടെ നിലപാട് ചോദിച്ച കോളേജ് കുട്ടികളുടെ മുന്‍പില്‍ നിശബ്ദനായി പോയതെന്തേ? വി എസ്‌ എഴുതി വായിക്കുന്നത് കണ്ണില്‍ പിടിക്കാത്ത സെബാസ്റ്റ്യന്‍ പോളിന് എന്ന് മുതലാണ്‌ പിണറായിയോട് പ്രിയം തോന്നി തുടങ്ങിയത്.പ്രസംഗം മാത്രമാണ് ഭരണമികവിന്റെ അളവുകോല്‍ എങ്കില്‍ ഇതിനെക്കാളും വീറോടെ കവലപ്രസംഗം നടത്തുന്ന ഒരുപാടു പേരെ എനിക്കറിയാം. ഭരണമികവിന്റെ കാര്യം പറഞ്ഞാല്‍ ഭരിക്കാന്‍ വിട്റെന്കിലല്ലേ ഭരിക്കാന്‍ പറ്റു അതിനു സമ്മതിചിട്ടില്ലല്ലോ

Saturday, 30 October 2010

തിരഞ്ഞെടുപ്പ് ഒരു തിരിഞ്ഞു നോട്ടം

ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി സി പി എം സംസ്ഥാന കമ്മറ്റി തുടങ്ങിയല്ലോ.പരാജയത്തിന്റെ ഉത്തരവാദിത്തം സഖാവ് വി എസ്സിന്റെ തലയില്‍ കെട്ടി വെയ്ക്കാനുള്ള സംഘടിത ശ്രമം ശരിയല്ല  കാലാകാലങ്ങളായി എല്‍ ഡി എഫ് - നോടൊപ്പം ഉണ്ടായിരുന്ന ഖടക കക്ഷികളെ സമ്മര്‍ദം ചെലുത്തി പുരത്താകിയതും ന്യൂന പക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളെ അകാരണമായി പ്രകോപിപ്പിച്ചതും പരാജയത്തിനു കാരണമായിട്ടുണ്ട് .ഇതിനു മറുപടി പറയേണ്ടത് ഔദ്യോഗിക നെതൃതമാണ് അല്ലാതെ വി എസ്‌ അല്ല .നേതൃത്തതിന്റെ ചില പോരായ്മകളും ധിക്കാര പരമായ നീക്കങ്ങളും ഇടതു മുന്നണിയെ പിന്നോട്ട് നയിച്ചിട്ടുണ്ട് സോഷ്യലിസ്റ്റ് ജനത ,കേരള കോണ്ഗ്രസ് ജോസഫ്‌ ,ഐ എന്‍ എല്‍  എന്നീ കക്ഷികളെ പിണക്കി അയച്ചത് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിനു ഇടയാക്കി ,പ്രത്യേകിച്ചും മഞ്ഞളം കുഴി അലിയെ പോലെ ജനപിന്തുണ ഉള്ള ഒരു നേതാവിനെ കീടം എന്ന് വിളിച്ചു അവഹേളിച്ചത് ഒരു വലിയ വിഭാഗം ജനങ്ങളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചു പാര്‍ട്ടിക്ക് എതിരെ ഉള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഏകീകരണം മധ്യ കേരളത്തില്‍ തിരിച്ചടിക്ക് കാരണമായി വിമോചന സമരത്തിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ്  ക്രിസ്തിയ വിഭാഗം ഇത്ര കണ്ടു സി പി എമ്മിന് എതിരായി പ്രവര്‍ത്തനം നടത്തിയത്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ഹൃദയത്തില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു തെളിവാണ് വയനാട്ടിലെ തിരിച്ചടി. കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ സഖാവ് വി എസ്‌ കൈകൊണ്ട പ്രശംസനീയമായ നടപടികള്‍ ഒന്നും തന്നെ തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതിഫലിച്ചില്ല. മുത്തങ്ങ സംഭവത്തിന്‌ ശേഷം 2005 ,2006  പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വയനാട് ജില്ല പൂര്‍ണമായും പാര്‍ട്ടിയോടൊപ്പം നിന്നത് ആദിവാസി വോട്ടുകള്‍ കാരണമാണ്.കല്പെട്ട നഗരസഭാ ഇത്തവണ നഷ്ടമായത് വീരന്‍ ജനതയുടെ പിന്‍മാറ്റം തന്നെ ആണെന്നുവേണം കരുതാന്‍.കോമ്രെടുകളുടെ പാര്‍ട്ടി കോരപരെട്ടുകളുടെ പാര്ട്ടിയകുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ യു ഡി എഫ്  ഏറെക്കുറെ വിജയിക്കുകയും ചെയ്തു .മാര്ട്ടിന് വേണ്ടി കോണ്‍ഗ്രസ് വക്താവ് ഹാജരായത് മുതലാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല.തെറ്റുകളെ ഉള്‍ക്കൊണ്ട് അണികളെ കൂടെ നിര്‍ത്തുന്നതില്‍ നേത്രുത്തം ശ്രദ്ധിച്ചില്ല എങ്കില്‍ കേരളത്തില്‍ ഒന്ജിയവും ,ഷോര്നൂരും ഇനിയും ആവര്‍ത്തിക്കും.  

Friday, 1 October 2010

യഥാര്‍ത്ഥത്തില്‍ അപ്പോള്‍ ഈ തര്‍ക്ക ഭൂമി ആരുടെതാണ്, എങ്ങിനെയാണ് ഒരു ഭൂമിക്കു മൂന്ന് അവകാശികള്‍ ഉണ്ടാവുന്നത് ,അവിടെ സ്ഥിതി ചെയ്യുന്ന മന്ദിരങ്ങള്‍ ക്ഷേത്രങ്ങളുടെ നിര്‍മാണ ഘടനയിലാനെങ്ങില്‍ അത് ആര് തീര്‍ത്തതാണ് ,ഒരേ ഭൂമിയില്‍ ഹിന്ദുക്കളും മുസ്ലിമുകളും ആരാധനാ നടത്തിക്കൊണ്ടിരുന്ന സമാനതകള്‍ ഇല്ലാത്ത ഒരു മനോഹര സ്ഥിതിവിശേഷത്തില്‍ വര്‍ഗീയത കലക്കിയത് ആരാണ് ,എന്തായിരുന്നു അവരുടെ ലക്‌ഷ്യം

Tuesday, 31 August 2010

മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല

മദനിയെ അറസ്റ്റു ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ഹര്‍ജി.എങ്ങിനെയെങ്ങിലും രക്ഷപെടനമെന്ന ദുഷ്ട്ടലാക്ക് മാത്രമാണ് അതില്‍.മദനിയുടെ സഹോദരന്‍ അബ്ദുല്‍ സലാം ആണ് ഹര്‍ജിക്കാരന്‍  .കേരളത്തിലെ  നല്ലവരായ മുസ്ലിം ജനതയെ  തീവ്രവാദ പരിവേഷം അനിയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് മദനി .ശരിയോ തെറ്റോ എന്ന് പറയേണ്ടത് മദനിയുടെ സമുദായം തന്നെയാണ്. കുറ്റാരോപിതനായ ഒരു വ്യക്തി പിടികൊടുക്കാതിരിക്കാന്‍ ഒരു നാടിനെയും കേരളക്കരയെ ആകെയും പേരുദോഷം കേള്‍പ്പിക്കുന്ന രീതിയില്‍ ഒളിച്ച്ചുകളിച്ച്ചതും ,വാക്കുമാരി കളിച്ചതും ,വാര്‍ത്ത‍ മാദ്ധ്യമങ്ങള്‍ അതിനെല്ലാം അനാവശ്യ പബ്ലിസിടി കൊടുത്തതും നാം കണ്ടു .ഇത്ര കണ്ടു ദിവ്യ പരിവേഷം ചാര്‍ത്താന്‍ കേരളക്കരക്ക് വേണ്ടി എന്ത് പുണ്യമാണോ മദനി ചെയ്തിരിക്കുന്നത് .മദനിയെ ഇത്രമാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? കേരളത്തിലെ ഭരണവര്‍ഗതിനെയും ,ജനങ്ങളെയും അപഹസ്യന്മാരാക്കാന്‍ മദനിക്ക് ആരാണ് അനുവാദം കൊടുത്തത്?   എന്നിട്ടും നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്നാ പരാതി. മീശമാധവന്‍ എന്നാ സിനിമയില്‍ സലിം കുമാര്‍ പറയുമ്പോലെ ഒരു സാദാ കോന്‍സ്ടബിലിനെ വിട്ടു വിളിപ്പിച്ച്ചാല്‍ സ്വമേധയാ ഹാജരാവുന്ന ആളാണ് മാധവന്‍ നായര്‍ ആ നിലയ്ക്ക് ഒരു വന്‍ പോലീസ് പട തന്നെ മദനിയുടെ വീട്ടിലേക്കു ഇരച്ചു കയറിയത് എന്തിനാണെന്ന് ചോദിക്ക് അബ്ദുല്‍ സലാമെ 

Monday, 30 August 2010

ഇനി കേരളം സ്ത്രീകള്‍ ഭരിക്കും

 ഇനി കേരളം സ്ത്രീകള്‍ ഭരിക്കും എന്ന് പറയുന്നു .പക്ഷെ ഭരിച്ചുകൊണ്ടിരുന്ന മഹാന്മാരുടെ ഭാര്യമാരും സഹോദരിമാരും ,കൂട്ടുകാരും ആയ സ്ത്രീകള്‍ ഭരിച്ചാല്‍ ഫലത്തില്‍ ആരാ ഭരിക്കുന്നത്‌ .നമ്മുടെ ജനാധിപത്ത്യത്തിന്റെ മറ്റൊരു കണ്ണുപൊത്തിക്കളി .വോട്ട് ചെയ്യുന്നവര്‍ മണ്ടന്മാര്‍ .അടുത്ത തിരഞ്ഞെടുപ്പിന് നമുക്ക് സംവരനാടിസ്ഥാനത്തില്‍ പോത്തുകളെ നിര്‍ത്തിയാലോ .അതും സ്വന്തം തോഴുത്തിലുന്ടെങ്കില്‍ അതിനും സമ്മതം ,സംവരനമെങ്കില്‍ സംവരണം 

സ്വര്‍ണവില recordil

ലോകത്തില്‍ സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഏവരെക്കാലും മുന്‍പിലാണ് നമ്മള്‍ 
ആര്‍ഭാടം എന്നതിനെക്കാളും സമ്പാദ്യം എന്ന രീതിയിലേക്ക് സ്വര്‍ണം വഴിമാരിക്കഴിഞ്ഞു 
മറ്റെന്തിനെക്കാളും സുഗമമായി കൈകാര്യം ചെയ്യാന്‍ പറ്റിയ ധന മാര്‍ഗം എന്ന നിലക്ക് 
സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു.
സ്വര്‍ണം  ദിനവും കൈകാര്യം  ചെയ്യുന്ന ഒരു വ്യക്ത്തി എന്ന നിലയില്‍ എനിക്ക്  മനസ്സിലാക്കാന്‍ 
കഴിഞ്ഞത്  സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യ പിടിച്ചു നിന്നത്, നമ്മുടെ സ്വര്‍ണ സമ്പാദ്യത്തിന്റെ വലിപ്പം 
ഒന്ന് കൊണ്ട് മാത്രമാണ്.നിരവധി ജുവല്ലരികളും, ബാങ്കുകളും ഇന്ന് സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍ 
അവതരിപ്പിക്കുന്നു  .കോര്‍പ്പരെട്ടു ഭീമന്മാര്‍ അവരുടെ നിബന്ദ്ധനകളും, ഒളിഞ്ഞിരിക്കുന്ന നിയമങ്ങളും കൊണ്ട് 
ഉപഭോക്താക്കളെ  പിഴിയുമ്പോള്‍ ഭിമ തികച്ചും സുതാര്യമായ ഒരു സ്വര്‍ണ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച വിവരം 
എല്ലാവരും അറിഞ്ഞു കാണുമല്ലോ.പദ്ധതിയിലെ ഒരു അങ്ങമെന്ന നിലയിലും ഭിമയെ നേരിട്ടറിയാം എന്ന നിലയിലും 
ഞാന്‍  നിങ്ങളെ ഒരു സ്വര്‍ണ സമ്പാദ്യ പദ്ധതി തുടങ്ങുന്നതിനു ഭിമയിലേക്ക് ക്ഷണിക്കുന്നു 
മേഘാല അടിസ്ഥാനത്തില്‍ രൂപത്തിലും ,ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ തോന്നമെങ്ങിലും പ്രാദേശികമായ 
ആവശ്യങ്ങളെ  പരിഗണിച്ചു ഉപഭോക്താക്കളുടെ മാനസിക സംപ്തൃത്തിക്ക് യാതൊരു വിധ കോട്ടവും തട്ടാതെ 
ഭിമയുടെ പാരമ്പര്യവും വിശ്വാസ്യതയും പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇത്  പരിപാലിച്ചു വരുന്നത് .
അതാത് ഷോറൂമുകളുടെ കസ്റ്റമര്‍ കേയരിലൂടെയും ,ebhima.com എന്ന വെബ്സൈറ്റിലും ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ് 
നല്ലൊരു നാളെക്കായി കുറച്ചു സ്വര്‍ണം സമ്പാദിക്കു കാരണം ശരാശരി രണ്ടു രൂപ വച്ചു കൂടുന്നുണ്ട് 
കഴിഞ്ഞ രണ്ടു വര്‍ഷമായി 200 ശതമാനമാണ്  വിലവര്‍ദ്ധനവാനുണ്ടായത് 
 

Saturday, 28 August 2010

ലോട്ടറി പുതിയ വിവാദങ്ങള്‍

മാര്‍ടിന്‍ നികുതി അടച്ചാലും, നറുക്കെടുപ്പ് എത്രത്തോളം സുതാര്യമാക്കുവാന്‍ കഴിയും
അതായത് നമ്മുടെ നാട്ടില്‍ നിന്നും കോടികള്‍ എത്ര കണ്ടു മാര്‍ടിന് കിട്ടിയാലും
എത്ര കണ്ടു അഴിമതി നടന്നാലും തലപ്പതിരിക്കുന്നവന്‍ വിചാരിച്ചാല്‍ ഒന്നുമേ നടന്നിട്ടില്ല എന്ന് വരും
ദീപസ്തംഭം മഹാസ്ച്ഛര്യം നമുക്കും കിട്ടണം പണം
സ്പിരിറ്റ്‌ മാഫിയ ചെയ്യുന്ന പോലെ പത്തു ലോഡ് സ്പിരിറ്റ്‌ കടത്തുമ്പോള്‍ ഒരു ചേരിയെ ലോഡ് പോലീസിന് ഭിക്ഷ
കൊടുക്കുക പോലീസിന് ഇതില്‍ പരം സന്തോഷം വേറെയില്ല ലോകാ സമസ്താ സുഖിനോ ഭവന്തു

Friday, 19 February 2010

സത്യം

മരണം 
അതെന്താണെന്ന് ആര്‍ക്കുമറിയില്ല 
സത്യം 
എന്നാലും എല്ലാവരും അതിനെ ഭയക്കുന്നു 
ഞാന്‍ മരണത്തെ സ്നേഹിക്കുന്നു 
സത്യം 
ഞാനെന്‍റെ മരണത്തെ കണ്ടിരുന്നു
ഒന്നല്ല പലവട്ടം 
സത്യം 
പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ചു 
നിര്‍വികാരനായി ഞാന്‍ നോക്കി നിന്നു
മരിച്ച മനസ്സുള്ളവന് എന്ത് മരണം ?
സത്യം 
എന്റെ മരണം അത് മനസ്സിലാക്കി എന്ന് തോന്നുന്നു 
അതും നിര്‍വികാരമായി എന്നെ തന്നെ നോക്കി നിന്നു 
ചെറുതായി ഒരു നെടുവീര്‍പ്പ് 
എന്നെ കൂട്ടാന്‍ വന്ന എന്റെ മരണത്തില്‍ നിന്നു 
സത്യം 
വേദനയോടെ അത് എന്നെ നോക്കി ചിരിച്ചു 
ഒരു പക്ഷെ രണ്ടാമതും എന്നെ കൊല്ലണ്ടി വന്നതുകൊണ്ടാവാം